മുണ്ടക്കയം–കോരുത്തോട് പാതയിൽ വണ്ടൻപതാലിൽ അടിഞ്ഞുകൂടിയ മാലിന്യം വനപാലകർ നീക്കം ചെയ്തു കാഞ്ഞിരപ്പള്ളി: ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ കെ. നേതൃത്വം നൽകി മുണ്ടക്കയം–കോരുത്തോട് പാതയിലെ വനമേഖലയിൽ തള്ളിയ മാലിന്യങ്ങൾ വനപാലകർ നീക്കം ചെയ്തു. വണ്ടൻപതാൽ വനമേഖലയിൽ അനധികൃതമായി നിക്ഷേപിച്ച മാലിന്യങ്ങളാണ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ കെ യുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി നീക്കം ചെയ്തത്.
വനമേഖലയിൽ മാലിന്യം തള്ളുന്നത് പരിസ്ഥിതിക്കും വന്യജീവികൾക്കും ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. വനപ്രദേശങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

Post a Comment