ഈരാറ്റുപേട്ടയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ചതിൽ ഈരാറ്റുപേട്ട പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു


 ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ചതിൽ ഈരാറ്റുപേട്ട പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ വാർത്തകൾ പ്രസിദ്ധീകരിക്കാൻ എത്തിയ ഈരാറ്റുപേട്ടയിലെ മാധ്യമപ്രവർത്തകനായ ഇ ന്യൂസിന്റെ റസ്സലിനെയാണ് ആക്രമിച്ചത്.



ശ്രദ്ധിക്കപ്പെടാതെ പോകുന്ന വാർത്തകൾ ജനമധ്യത്തിൽ എത്തിക്കുന്നതിൽ പ്രാദേശിക വാർത്ത മാധ്യമപ്രവർത്തകർക്ക് വലിയ പങ്കുണ്ട്. കലാലയ രാഷ്ട്രീയത്തിന്റെ പേരിൽ

മാധ്യമപ്രവർത്തകർആക്രമിക്കപ്പെടുന്നതിൽഈരാറ്റുപേട്ട പ്രസ് ക്ലബ് പ്രതിഷേധംരേഖപ്പെടുത്തുന്നതായി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഷെരീഫ് അറിയിച്ചു.

Post a Comment

Previous Post Next Post