പാലാ: 2026 ഓഗസ്റ്റ് 23-ന് വൈകുന്നേരം മരിയൻ ബസ് സ്റ്റോപ്പിൽ ബസിൽ കയറുന്നതിനിടെ ഓവർടേക്ക് ചെയ്ത് വന്ന ഇരുചക്രവാഹനം ഇടിച്ച് അപകടമുണ്ടായി.
അപകടത്തെ തുടർന്ന് പരിക്കേറ്റയാളെ അപകടത്തിന് കാരണക്കാരായ ഇരുചക്രവാഹന യാത്രക്കാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ച ശേഷം ഇവർ നൽകിയ ഫോൺ നമ്പർ തെറ്റായതാണെന്ന് കണ്ടെത്തുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന ഫോട്ടോയിലുള്ള വ്യക്തികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

Post a Comment