*പ്രസിദ്ധീകരണത്തിന്*
------------------
*30/10/2026*
*കോട്ടയം:* രോഗിയുടെ അവകാശങ്ങൾ സംരക്ഷിച്ചുള്ള ചികിത്സാ നീതി നടപ്പാക്കണമെന്നും സ്വകാര്യ ആശുപത്രികളുടെ ചികിത്സാ കൊള്ള തടയണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുൻപിൽ ധർണ നടത്തി. രാവിലെ 10.30ന് ആരംഭിച്ച ധർണ സംസ്ഥാന കമ്മിറ്റി അംഗം എസ്.പി അമീറലി ഉദ്ഘാടനം ചെയ്തു
കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ സ്വകാര്യ ആശുപത്രികളിൽ നിന്ന് ഗുരുതരമായ പ്രശ്നങ്ങളാണ് നേരിടുന്നത്.
കേരളത്തിലെ സ്വകാര്യ ആശുപത്രികൾ ആഗോള കോർപറേറ്റുകൾക്ക് വിറ്റുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരെ കൊള്ളയടിക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത് എന്നും അമീറലി പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് യു. നവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാരായ അൻസാരി പത്തനാട്, അൽത്താഫ് ഹസൻ, ജില്ലാ ജന. സെക്രട്ടറി നിസാം ഇത്തിപ്പുഴ, നിഷാദ് ഇടക്കുന്നം, സെക്രട്ടറിമാരായ അമീർഷാജി ഖാൻ, ഉവൈസ് ബഷീർ, ട്രഷറർ ഫൈസൽ ബഷീർ, കമ്മിറ്റി അംഗങ്ങളായ സി.എച്ച് ഹസീബ്, റഷീദ് മുക്കാലി, സബിർ കുരുവിനാൽ, സി.പി അജ്മൽ, നൗഷാദ് കൂനന്താനം, യങ് ഡെമോക്രാറ്റ്സ് പ്രതിനിധി സിറാജ്, അനസ് മുണ്ടാകം, നാസർ കുമ്മനം എന്നിവർ സംബന്ധിച്ചു.


Post a Comment