കോട്ടയം: പൂവൻതുരുത്ത് പ്ലാമ്മൂട്ടിൽ വീടിനുള്ളിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. പൂവൻതുരുത്ത് പ്ലാമ്മൂട് പാലത്തിങ്കൽ തോപ്പിൽ ജേക്കബ് പോത്തനെ (കൊച്ചുമോൻ - 60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയും മക്കളുമില്ലാത്തിനാൽ മാസങ്ങളോളമായി ഇയാൾ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും ദുർഗന്ധമുണ്ടായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീടിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.

Post a Comment