കളത്തൂക്കടവിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


ഈരാറ്റുപേട്ട: കളത്തൂക്കടവിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വലിയമംഗലം സോ മില്ലിന് സമീപമാണ് അപകടമുണ്ടായത്. മുണ്ടക്കയം കൊക്കയാർ കമലാഭവനിൽ ശിവ കൃഷ്ണനാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

.തൊടുപുഴയിലേയ്ക്ക് പോവുകയായിരുന്ന ശിവ മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്‌ത്‌ പോകാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. റോഡിന് നടുവിലെ വെള്ള ലൈനിൽ കയറി തെന്നിയ ബൈക്ക് എതിരെ വന്ന കെഎസ്ആർടിസി ബസിന് മുന്നിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ യുവാവിൻ്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി.

.അടൂരിലേയ്ക്ക് പോവുകയായിരുന്ന ബസിലാണ് ബൈക്ക് ഇടിച്ച് കയറിയത്. മഴ പെയ്തിരുന്നതിനാലാണ് ബൈക്ക് നിയന്ത്രണംവിടാൻ കാരണമായത്. റോഡിൽ രക്തം തളംകെട്ടിയ നിലയിലായിരുന്നു. ഫയർഫോഴ്സെത്തി റോഡിലെ രക്തം കഴുകിനീക്കി. പോലീസ് സ്ഥലത്തെത്തി. മൃതദേഹം പാലാ ജനറലാശപത്രിയിലേയ്ക്ക് മാറ്റി.


Post a Comment

Previous Post Next Post