ഈരാറ്റുപേട്ടയിൽ എം.ഡി. എം.എയുമായി പിടിയിലായത് പ്രധാന ലഹരി കടത്ത് സംഘത്തിൽപെട്ടവർ

 


നടക്കൽ കോസ് വേ ജംഗ്ഷന് സമീപം വൻ ലഹരി വെട്ട, എം.ഡി. എം.എയുമായി രണ്ടുപേർ പിടിയിൽ

പ്രതികളെ ഈരാറ്റുപേട്ട പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. 

പൂഞ്ഞാർ തെക്കേക്കര മൈലിൽ വീട്ടിൽ ഷിജോ ജോസഫ് (42), നടയ്ക്കൽ വെള്ളൂപ്പറമ്പിൽ വീട്ടിൽ ഹഫീസ് ഹാരിസ് 28) എന്നിവരെയാണ് പിടികൂടിയത്.


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും 100 ഗ്രാം എം.ഡി. എം.എ പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് പോലീസ് പരിശോധന നടത്തിയത്. സംഭവത്തിൽ രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും എംഡി എം എ കണ്ടെടുക്കുകയായിരുന്നു.

റോഡരികിൽ നിൽക്കുകയായിരുന്ന ഇവരെ പോലീസ് തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരി വസ്തു കണ്ടെത്തിയത്.

Post a Comment

Previous Post Next Post