വൈക്കത്ത് മദ്യപാനത്തിനിടെ ഹാൻസ് നൽകാത്തതിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് കുത്തേറ്റു



കോട്ടയം: മദ്യപാനത്തിനിടെ ഹാൻസ് നൽകാത്തതിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് കുത്തേറ്റു. കോട്ടയം വൈക്കത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. കർണാടക സ്വദേശി അജയ്യക്കാണ് കുത്തേറ്റത്.

സംഭവത്തിന് പിന്നാലെ പ്രതിയായ ആൽബിനെ വൈക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ അജയ്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post