മേലുകാവ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അന്നമ്മ ജോസഫ് കുഴഞ്ഞുവീണു മരിച്ചു



 മേലുകാവ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അന്നമ്മ ജോസഫ് കുഴഞ്ഞുവീണു മരിച്ചു.

മേലുകാവ് കോണിപ്പാട് കണ്ണംപള്ളിൽ ജോൺസൻ ജോർജ്ജ് ൻ്റെ(സബ് ഇൻസ്പെക്ടർ, മുല്ലപ്പെരിയാർ ) ഭാര്യ മേലുകാവ് കോണിപ്പാട് ആറാം വാർഡ്‌ മെമ്പർ അന്നമ്മ ജോസഫ്  ആണ് കുഴഞ്ഞു വീണ് മരിച്ചത്.. 55 വയസായിരുന്നു.

കോണിപ്പാട് നടുത്തൊട്ടിയിൽ കുടുംബാംഗമാണ്.

മുട്ടം എം എം ഹോസ്പിറ്റലിൽ ദീർഘ വർഷം നഴ്സ് ആയിരുന്നു.ഈ രാറ്റുപേട്ട സൺറൈസ് ആശുപത്രിയിലും സേവനം അനുഷ്ഠിച്ച ശേഷമാണ് പൊതുപ്രവർത്തത്തിലേയ്ക്ക് എത്തിയത്.

ഇന്നലെ കേരളോത്സവ സംഘാടനത്തിലുംൽ സജീവമായി പങ്കെടുത്തതായിരുന്നു.

ഇന്ന് രാവിലെ 1989 ഹെൻറി ബേക്കർ കോളേജ് പ്രീഡിഗ്രി ബാച്ചിലെ കൂട്ടുകാർക്കൊപ്പം ആലപ്പുഴയ്ക്ക് വിനോദയാത്രയ്ക്ക് പോകാൻ ഒരുങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.

 ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.

Post a Comment

Previous Post Next Post