പൊൻകുന്നത്ത് വൻ കഞ്ചാവ് വേട്ട, ബാംഗ്ലൂരിൽ നിന്ന് വന്ന ബസ്സിൽ നിന്ന് കഞ്ചാവ് പിടികൂടി




കാഞ്ഞിരപ്പള്ളി:  ബാംഗ്ലൂരിൽ നിന്ന് ഇന്ന് രാവിലെ വന്ന ബസ്സിൽ നിന്ന് ആണ് കിലോ കണക്കിന് കഞ്ചാവ് പൊൻകുന്നം പോലീസ് പിടിച്ചെടുത്തത്. യാത്രക്കാരിൽ നിന്ന് 4 സ്യൂട്ട് കേസ് നിറയെ കഞ്ചാവ് കണ്ടെത്തി.

പൊൻകുന്നത്ത് രാവിലെ 8 മണി യോടെ ആണ് സംഭവം. പോലീസ് എക്‌സസ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആയിരുന്നു പരിശോധന. എരുമേലി സ്വദേശികളായ 5 യുവാക്കളാണ് അറസ്റ്റിലായത്. 


അന്തർസംസ്ഥാന യാത്രാ വാഹനങ്ങളിൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ വാഹനം പൊൻ കുന്നത്ത് തടഞ്ഞ് ഈ യുവാക്കളെ പിടികൂടുകയായിരുന്നു

Post a Comment

Previous Post Next Post