ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, വിമൻ ഇന്ത്യ മൂവ്മെന്റ് ചങ്ങാനാശ്ശേരിയിൽ പ്രതിഷേധ ധർണ നടത്തി

 


ചങ്ങാശ്ശേരി : ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് പ്രതിഷേധ ജ്വാലകൾ പടരട്ടെ എന്ന മുദ്രാവാക്യം ഉയർത്തി വിമൻ ഇന്ത്യ മൂവ്മെന്റ് ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ  നടത്തി. വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ഷമീമ ഷാനു ധർണ്ണ ഉദ്ഘാടനം ചെയ്തു അട്ടിമറി നിറഞ്ഞ വോട്ടർ പട്ടിക പൂർണമായും റദ്ദാക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സുമയ്യ സാജിദ് അധ്യക്ഷത വഹിച്ച ധർണ്ണ യ്ക്ക് SDPI മണ്ഡലം പ്രസിഡന്റ് അനീഷ് തെങ്ങണ ആശംസകൾ അർപ്പിച്ചു മണ്ഡലം സെക്രട്ടറി സോഫിയ അമീർ സ്വാഗതവും ജോയിൻ സെക്രട്ടറി അജ്മാ തൻസീർ നന്ദിയും അർപ്പിച്ചു. വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ല കമ്മിറ്റിഅംഗം ഫസീല. യങ് ഡെമോക്രറ്റസ് മണ്ഡലം കമ്മിറ്റി അംഗം നൂറ സുനിൽഎന്നിവരും പങ്കെടുത്തു

Post a Comment

Previous Post Next Post