ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു


ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് , സൗഹൃദ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.

ക്യാമ്പിൽ രക്തസമ്മർദ്ദ പരിശോധന, രക്തത്തിലെ പഞ്ചസാര പരിശോധന, BMI പരിശോധന, ആരോഗ്യ കൗൺസിലിംഗ്, ജീവിതശൈലി മാർഗനിർദേശങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാക്കി.




പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് മുജീബ് മഠത്തിപ്പറമ്പിൽ, പ്രിൻസിപ്പാൾ ഷീജ എസ് , എഫ്.എച്ച്.സി ഈരാറ്റുപേട്ട ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരിസൺ സി.ജി. എന്നിവർ പങ്കെടുത്തു.

വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും രോഗങ്ങൾ നേരത്തേ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.



Post a Comment

Previous Post Next Post