പാലായിൽ തോട്ടത്തിൽ മരം വെട്ടുന്നതിനിടെ മരം തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം

പാലാ: തോട്ടം വെട്ടുന്നതിനിടയിൽ ഉണക്ക മരം തലയിൽ വീണ് അസം സ്വദേശിയായ തൊഴിലാളി മരണപ്പെട്ടു.

തൊടുപുഴയിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ ജോലിക്ക് വന്ന അസം സ്വദേശി മൊക്സിദുൽ ഇസ്ലാം (34) ആണ് മരണപ്പെട്ടത്. പാലാ കുറുമണ്ണ് പയസ് മൗണ്ടിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്.

​പയസ് മൗണ്ടിലെ തോട്ടത്തിൽ റബ്ബർ തടി വെട്ടുന്നതിനിടയിൽ, സമീപത്തായി നിന്ന മറ്റൊരു ഉണക്ക മരം അപ്രതീക്ഷിതമായി മൊക്സിദുലിന്റെ തലയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൂടെ ജോലി ചെയ്തിരുന്നവർ ഉടൻ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


​സംഭവത്തെ തുടർന്ന് മേലുകാവ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post