ളാക്കാട്ടൂരിലെ കൂട്ട ആത്മഹത്യയിൽ ചികിത്സയിലായിരുന്ന അവസാന അംഗവും മരണത്തിന് കീഴടങ്ങി, 12 വയസ്സുകാരൻ അലനാണ് മരിച്ചത്


ളാക്കാട്ടൂരിലെ കൂട്ട ആത്മഹത്യയിൽ  ചികിത്സയിലായിരുന്ന അവസാന അംഗവും മരണത്തിന് കീഴടങ്ങി, 12 വയസ്സുകാരൻ അലനാണ് മരിച്ചത്.
മാതാപിതാക്കളും സഹോദരിയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ളാക്കാട്ടൂർ മറ്റപ്പള്ളിയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്  ആത്മഹത്യക്ക് ശ്രമിച്ച   കുടുംബത്തിലെ 4 പേരും മരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ അലൻ തോമസ് (12) ഇന്ന് മരണത്തിന് കീഴടങ്ങി.

 അലൻ്റെ മാതാപിതാക്കളായ ചിറപ്പുറത്ത് വീട്ടിൽ തോമസ് , ജോത്സനതോമസ് എന്നിവരും സഹോദരി   മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരണമടഞ്ഞിരുന്നു.

കീടനാശിനി ഉള്ളിൽ ചെന്ന നിലയിലാണ് ഇവരെ മെഡിക്കൽ കോളജിൽ എത്തിച്ചത്.

സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ചേപ്പുംപാറ പള്ളി സെമിത്തേരിയിൽ.


കോട്ടയം എസ്.പിയുടെ നേതൃത്വത്തിൽ കുടുംബത്തിൻ്റെ ആത്മഹത്യ സംബന്ധിച്ച് ഊർജിത അന്വേഷണം നടക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Post a Comment

Previous Post Next Post