കോട്ടയം മെഡിക്കൽ കോളേജിൽ അപൂർവ്വ ശസ്ത്രക്രിയ.

 



18.3 കിലോ ഭാരവും, 48 സെൻറീമീറ്റർ വലിപ്പവും ഉള്ള റിട്രോ പെരിട്ടോണിയൽ സാർക്കോമ വിഭാഗത്തിൽപ്പെടുന്ന ട്യൂമർ ആണ് കോട്ടയം മെഡിക്കൽ കോളേജിൽ സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ വച്ച് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്ത‌ത്.

അമിതമായി വയർ വീങ്ങുന്നതിന് ചികിത്സ തേടിയ കോട്ടയം ജില്ലയിൽ നിന്നുള്ള 57 കാരനാണ് പരിശോധനയിൽ ട്യൂമർ കണ്ടെത്തിയത്.


വൻകുടലിന്റെ ഒരു ഭാഗവും ഒരു കിഡ്‌നിയും ട്യൂമറിന് അകത്തായതിനാൽ നീക്കം ചെയ്തു. രോഗി ഒരാഴ്‌ചത്തെ ആശുപത്രി വാസത്തിനുശേഷം ഡിസ്‌ചാർജ് ആയി. റിട്രോ പെരട്ടോണിയൽ ട്യൂമറകളുടെ സർജറി കോട്ടയം മെഡിക്കൽ കോളേജിൽ സ്ഥിരമായി നടക്കുന്നുണ്ടെങ്കിലും ഇത്രയും വലിപ്പമുള്ളത് അപൂർവ്വമാണ്.


സർജിക്കൽ ഓങ്കോളജി വിഭാഗം ഡോ മുരളി T V, ഡോ. അഭിലാഷ് ആൻറണി V, ഡോ. അനു N ജോസഫ്, ഡോ. അഞ്ചു രാജ് എന്നിവരും, അനസ്തേഷ്യ വിഭാഗം ഡോക്ട‌ർ R അനിൽകുമാർ, ക്യാൻസർ സർജറി വിഭാഗം നഴ്‌സുമാരായ സുഷമ ബി, അനുമോൾ ബി, ടിൻ്റു മോൾ സി റ്റി, ജീമോൾ വർഗീസ്, ആതിര പി ആർ, അനസ്തേഷ്യ ടെക്‌നീഷ്യൻ ചൈത്ര സാബു, അറ്റെൻഡർമാരായ അമൽ പ്രദീപ്,സൈമൺ എന്നിവരും ശസ്ത്രക്രിയ സംഘത്തിൻറെ ഭാഗമായിരുന്നു.

Post a Comment

Previous Post Next Post