ഈരാറ്റുപേട്ട വാഗമൺ റോഡിൽ മാവടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട വാഗമൺ റോഡിൽ മാവടിയിൽ മാവടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. സെപ്റ്റിക് ടാങ്ക് മാലിന്യം ശേഖരിക്കുന്ന ടാങ്കർ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.


നിയന്ത്രണം വിട്ട ലോറി എതിരെ വന്ന ട്രാവലറിൽ ഇടിച്ചു കയറുകയായിരുന്നു. പിന്നാലെ വന്ന ഓട്ടോറിക്ഷയിലേയ്ക്ക് ട്രാവലർ പിന്നോട്ടുരുണ്ട് ഇടിക്കുകയും ചെയ്തു.



രാവിലെ 10 മണിയോടെയാണ് അപകടം. പരിക്കേറ്റ രണ്ടുപേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. പാലക്കാട് സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്.



Post a Comment

Previous Post Next Post