പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ്, UDF സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴി മത്സരിക്കും




പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ്, UDF സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴി മത്സരിക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. മത്സരിച്ചേക്കും. യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും അന്തിമ പ്രഖ്യാപനം ജില്ലാ നേതൃത്വം നടത്തും.

യോഗത്തിൽ യു.ഡി.എഫിനൊപ്പം നിൽക്കുന്ന 9 കൗൺസിലർമാരും പങ്കെടുത്തു. സംയുക്ത പാർലമെന്ററി പാർട്ടി ലീഡറായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലിനെ തിരഞ്ഞെടുത്തു. അതേസമയം, കോൺഗ്രസ് വിമതരും ആക്ടിങ് ചെയർപഴ്സൻ മായാ രാഹുലും എൽ.ഡി.എഫും അടങ്ങുന്ന സംയുക്ത സഖ്യത്തിന്റെ സ്ഥാനാർഥിയായി മായാ രാഹുൽ തന്നെ മത്സരിക്കാനാണ് സാധ്യതയെങ്കിലും, മറ്റൊരു കോൺഗ്രസ് വിമതയായ ലിസിക്കുട്ടി മാത്യുവും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ, ഉപാധ്യക്ഷനായി കോൺഗ്രസ് വിമതൻ ബിജു മാത്യൂസ് മത്സരിക്കാനാണ് സാധ്യതയെങ്കിലും ടോണി തൈപ്പറമ്പിലും സാധ്യതയുണ്ട്.


Post a Comment

Previous Post Next Post