പൂഞ്ഞാർ തെക്കേക്കരയിൽ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു




പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കരയിൽ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെയാണ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഫോറസ്റ്റ് അധികൃതരുടെ അനുമതിയോടുകൂടി വെടിവെച്ചു കൊന്നത്. പഞ്ചായത്ത്‌ 4-)0 വാർഡ് അടിവാരത്തും സമീപപ്രദേശത്തുകൂടി കാട്ടിൽ നിന്ന് ഇറങ്ങി കൃഷി നശിപ്പിക്കാൻ ശ്രമിച്ച കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുക ആയിരുന്നു.


പൂഞ്ഞാർ തെക്കേക്കരയിലെ ഔദ്യോഗിക ഷൂട്ടർമാരായ സജി പി.ബി (രാജു) പുത്തൻപുരക്കലും ബിജു പി.എം പുത്തൻപുരക്കലും ചേർന്നാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. പഞ്ചായത്ത് പ്രസിഡന്റ്‌ മിനർവ മോഹന്റെയും ഫോറസ്റ്റ് ഡിപ്പാർട്മെന്റ്ന്റെയും അനുമതിയോടെ പിന്നീട് പന്നികളെ മണ്ണെണ്ണ ഒഴിച്ച് മറവ് ചെയ്യുക ആയിരുന്നു.




Post a Comment

Previous Post Next Post