മുണ്ടക്കയം പാക്കാനത്ത് കാട്ടുപോത്തിന്റെ ആക്രമണം

 ബൈക്ക് യാത്രികന്റെ വീട് ഫോറസ്റ്റ് അധികൃതർ സന്ദർശിച്ചു

മുണ്ടക്കയം: പാക്കാനം - ഇഞ്ചക്കുഴി റോഡിൽ ബൈക്ക് യാത്രികന് നേരെ കാട്ടുപോത്ത് പാഞ്ഞടുത്തു.  ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ബൈക്ക് ഉപേക്ഷിച്ചോടിയ യുവാവിന് വീഴ്ചയിൽ വീണ് സാരമായി പരിക്ക്. ഇന്നലെ രാത്രി ഒൻപത് മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.



റോഡിലേക്ക് പെട്ടെന്ന് ചാടിവീണ കാട്ടുപോത്ത് യുവാവിന് നേരെ ചീറിയടുക്കുകയായിരുന്നു. ജീവരക്ഷാർത്ഥം ബൈക്ക് റോഡിൽ ഉപേക്ഷിച്ച് ചാടിയിറങ്ങി ഓടിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. എന്നാൽ ഓട്ടത്തിനിടയിൽ റോഡിൽ വീണാണ് യുവാവിന് പരിക്കേറ്റത്.

ബൈക്ക് കുത്തിത്തകർത്തു

ഓടി രക്ഷപ്പെട്ട യുവാവിനെ ആക്രമിക്കാൻ കഴിയാതെ വന്നതോടെ ക്രൂദ്ധനായ കാട്ടുപോത്ത് റോഡിൽ കിടന്ന ബൈക്കിന് നേരെ തിരിയുകയും വാഹനം ക്രൂരമായി കുത്തി തകർക്കുകയുമായിരുന്നു. ബൈക്കിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.




ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ വി സംഘവും വീട്ടിലെത്തി

അപകടത്തെക്കുറിച്ച് നേരിട്ട് അറിയുന്നതിനും പരിക്കേറ്റ യുവാവിന്റെ നിലവിലെ ആരോഗ്യസ്ഥിതി മനസ്സിലാക്കുന്നതിനുമായി ഫോറസ്റ്റ് റേഞ്ച് ഓഫീസറും സംഘവും യുവാവിന്റെ വീട്ടിലെത്തി സന്ദർശനം നടത്തി. മേഖലയിൽ കാട്ടുപോത്ത് ശല്യം രൂക്ഷമാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.

Post a Comment

Previous Post Next Post