അമ്മയെ വീൽചെയറോടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ

 



തമിഴ്‌നാട്ടിൽ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത!തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ രോഗിയായ സ്വന്തം അമ്മയെ പരിചരിക്കാൻ മടിച്ച മകൻ, അവരെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്‌നാട് പോലീസിനെപ്പോലും ഞെട്ടിച്ച ഈ ക്രൂര കൃത്യത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ കൊല്ലപ്പെട്ട 71 വയസ്സുകാരിയായ എസ്. പദ്മാവതി എന്ന വയോധികയാണ്. ശാരീരിക അസുഖങ്ങൾ കാരണം പൂർണ്ണമായും വീൽചെയറിലായിരുന്നു ഇവർ. ഇവരെ മകൻ പാർത്ഥസാരഥി (44) തിരുവള്ളൂരിലെ മണവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സ്റ്റേഷനിൽ സ്റ്റോപ്പില്ലാതെ അമിതവേഗതയിൽ പാഞ്ഞുപോവുകയായിരുന്ന യേലഗിരി എക്സ്പ്രസ് പ്ലാറ്റ്‌ഫോമിന് അടുത്തെത്തിയതും, മകൻ അമ്മയെ വീൽചെയറോടെ ട്രാക്കിലേക്ക് തള്ളിയിട്ടു. പദ്മാവതി സംഭവസ്ഥലത്തുതന്നെ ദാരുണമായി മരണപ്പെട്ടു  തുടക്കത്തിൽ ഇതൊരു അപകട മരണമെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ റെയിൽവേ ട്രാക്കിൽ നിന്നും തകർന്ന വീൽചെയർ കണ്ടെടുത്തത് പോലീസിന് സംശയമുണ്ടാക്കി. തുടർന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ലോകത്തെ ഞെട്ടിച്ച കൊലപാതക വിവരം പുറത്തുവന്നത്. മകൻ അമ്മയെ മനഃപൂർവ്വം ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പ്രതിയായ പാർത്ഥസാരഥിയെ നിലവിൽ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രോഗിയായ അമ്മയെയും ശാരീരിക വെല്ലുവിളികൾ നേരിടുന്ന മൂത്ത സഹോദരനെയും നോക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടിയതു കൊണ്ടാണ് ഈ കൃത്യം ചെയ്തതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


#CrimeNews #TamilNadu #RailwayNews #Tiruvallur #KeralaNews #BreakingNews #SocialMediaViral

Post a Comment

Previous Post Next Post