മെഡിക്കൽ കോളേജിൽ കുടുംബശ്രീ കഫേ തുറന്നു




കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ കുടുംബശ്രീ പ്രീമിയം കഫേ പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ രണ്ടാമത്തെ കുടുംബശ്രീ പ്രീമിയം കഫേയാണ് മെഡിക്കൽ കോളേജിൽ ആരംഭിച്ചത്. 

കുറവിലങ്ങാട് പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേയാണ് ജില്ലയിൽ ആദ്യത്തേത്. ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷ് കഫേയുടെ ഉദ്ഘാടനം നിർവഹിച്ചു.

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. റ്റിജി തോമസ്, ആർ.എം.ഒ സാം ക്രിസ്റ്റി, ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ്, അയ്മനം കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ശുഭ ചന്ദ്രൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ, സംരംഭക രാഖി തങ്കപ്പൻ എന്നിവർ സംസാരിച്ചു.

ആറുപേരടങ്ങുന്ന സംരംഭക യൂണിറ്റാണ് കുടുംബശ്രീ പ്രീമിയം കഫേയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും മികച്ച ഭക്ഷണവും സേവനവും ഉറപ്പാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, മാലിന്യസംസ്കരണം, പാഴ്സൽ സർവീസ് തുടങ്ങിയ മേഖലകളിലും മികച്ച സൗകര്യങ്ങളാണ് കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post