സ്വകാര്യ ബസ് മേഖല സംരക്ഷണം ലക്ഷ്യമാക്കി CITU ഈരാറ്റുപേട്ടയിൽ ഐക്യദാർഢ്യ ധർണ നടത്തി
ഈരാറ്റുപേട്ട: സ്വകാര്യ ബസ് മേഖല സംരക്ഷണം ലക്ഷ്യമാക്കി സംഘടിപ്പിച്ച ഐക്യദാർഢ്യ ധർണ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറിയായ ജോയ് ജോർജ് ഉദ്ഘാടനം ചെയ്തു. സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കണമെന്നും പൊതുമേഖലയുടെയും തൊഴിൽ മേഖലയുടെയും പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ധർണ സംഘടിപ്പിച്ചത്.
CITU പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സംഘടനാ നേതാക്കളും പ്രവർത്തകരും തൊഴിലാളികളും പങ്കെടുത്തു. ഉദ്ഘാടന പ്രസംഗത്തിൽ തൊഴിലാളി ഐക്യത്തിന്റെ ആവശ്യകതയും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തേണ്ടതിന്റെ പ്രാധാന്യവും ജോയ് ജോർജ് ചൂണ്ടിക്കാട്ടി.


إرسال تعليق