ഈ മാസം 30ന് ലൂർദ് മാതാ ചർച്ച് സെമിത്തേരിയിൽ ആണ് സംസ്കാരം നടക്കുക. ഒരാഴ്ചയ്ക്കിടെ മൂന്നിലവിൽ രണ്ടാമത്തെ ദുരന്തമാണ് കഴിഞ്ഞ ദിവസം നടന്നത്. കട്ടിക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ചങ്ങനാശേരി മാമ്മൂട് ആലുംമൂട്ടിൽ ടിറ്റു ജോസഫ് (39) മുങ്ങിമരിക്കുക ആയിരുന്നു. ചങ്ങനാശേരി സ്വദേശികളായ അഞ്ചംഗ സംഘത്തോടൊപ്പം എത്തിയതായിരുന്നു ടിറ്റോ.
അപകടത്തെ തുടർന്ന് ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം സ്വദേശി അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങിമരിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നിലവ് മേഖലയിൽ രണ്ടാമത്തെ മുങ്ങിമരണമാണ് ഉണ്ടായത്.

إرسال تعليق