കോട്ടയം: എസ്.ഡി.പി.ഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ ഇടക്കാല ജില്ലാ പ്രതിനിധി സഭ വ്യാഴാഴ്ച രാവിലെ 1.30ന് കോട്ടയം ഓർക്കിഡ് റെസിഡൻസിയിൽ നടക്കും. ജില്ലാ പ്രസിഡന്റ് യു. നവാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഉർജ്ജം സംഭരിക്കുന്ന രാഷ്‌ടിയ ചർച്ചകളും, താഴെ തട്ടുവരെയു ള്ള പ്രവർത്തന പദ്ധതികളും പ്രതിനിധിസഭ ചർച്ച ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് യു. നവാസ് പറഞ്ഞു.
സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി സിബി തോട്ടുംപുറം, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അഡ്വ:എ.കെ സലാഹുദ്ധീൻ, ജോർജ് മുണ്ടക്കയം, മുഹമ്മദ് സിയാദ്, ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ എന്നിവർ പങ്കെടുക്കും.


Post a Comment