കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ മാടപ്പള്ളി പഞ്ചായത്തിൽ ഷൂട്ടർ ഇറങ്ങും




കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ മാടപ്പള്ളി പഞ്ചായത്തിൽ ഷൂട്ടർ ഇറങ്ങും, ഷൂട്ടർ പാലാ പൂവരണി സ്വദേശി തമ്പി


മടപ്പള്ളി പഞ്ചായത്തിലെ കൃഷിയിടങ്ങൾ കുത്തിമറിയ്ക്കുന്ന കാട്ടുപന്നിക്കൂട്ടത്തിനു പൂട്ടിടാൻ മാടപ്പള്ളി പഞ്ചായത്ത് ഒരുങ്ങുകയാണ്. ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ പഞ്ചായത്ത് ഷൂട്ടറെ നിയോഗിച്ചെന്ന് പഞ്ചായത്ത് ഓഫീസിൽനിന്ന് അറിയിച്ചു.


പാലാ പൂവരണി സ്വദേശി തമ്പി തോമസാണ് ഷൂട്ടർ. ഇന്ന് കാട്ടുപന്നി ശല്യം വ്യാപകമായ പ്രദേശങ്ങളിൽ ഷൂട്ടറും സംഘവും പരിശോധന നടത്തും. കാട്ടുപന്നി ശല്യത്തിനു പരിഹാരം വേണമെന്ന നാട്ടുകാരുടെ നാളുകളായുള്ള ആവശ്യത്തിനാണ് അനുകൂല നടപടിയുണ്ടായത്. പന്നിശല്യം കർഷകർക്ക് കടുത്ത തലവേദനയായിരുന്നു. ആക്രമണത്തിൽ കൃഷിയിടങ്ങൾ വ്യാപകമായി നശിച്ചതോടെ ഒട്ടേറെ പേർ കൃഷി ഉപേക്ഷിക്കുകയും ചെയ്തു

Post a Comment

أحدث أقدم