ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊഴുവനാൽ സ്വദേശിയായ യുവാവ് മരിച്ചു

 





കൊഴുവനാൽ തെക്കേൽ ടി.ജെ. തോമസിന്റെ (റിട്ട. ലൈബ്രറി അസി. ട്രയിനിംഗ് കോളേജ്, പാലാ) മകനായ സോബിൻ തോമസ് (37, സെക്കൻഡ് ഓഫീസർ, മർച്ചന്റ്നേവി) ആണ് മരിച്ചത്.


കഴിഞ്ഞ ചൊവ്വഴ്ച പുലർച്ചെ 5 മണിയോടെ കോട്ടയം -കുമളി ഹൈവേയിൽ ഇടുക്കി ജില്ലയിലെ 36-ാം മൈലിൽ ആയിരുന്നു അപകടം. മർച്ചന്റ് നേവി ഉദ്ദ്യോഗസ്ഥനായ സോബിൻ സുഹൃത്തായ കൊഴുവനാൽ മൈലാടിയിൽ തോംസണെയും കൂട്ടി രണ്ടു ബൈക്കുകളിൽ കുമളി ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം. കർണാടക സ്വദേശികളായ അയ്യപ്പന്മാരുടെ കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോബിനെ ആദ്യം എം എം ജെ ആശുപത്രിയിലും തുടർന്ന് ചേർപ്പുങ്കൽ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചെങ്കിലും  ഇന്ന് മരണം സംഭവിക്കുകയായിരുന്നു. തോംസൺ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. പെരുവന്താനം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.


മൃതദേഹം ഇന്ന്  (29.11.2026) വൈകിട്ട് അഞ്ച് മണിക്ക്  ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (30.11.26) രാവിലെ പതിനൊന്ന് മണിക്ക് ഭവനത്തിൽ ആരംഭിച്ച് കൊഴുവനാൽ സെന്റ് ജോൺസ് നെപുംസ്യാൻസ് പള്ളിയിൽ.

മാതാവ്: കൊച്ചുറാണി തോമസ്.

ഭാര്യ : ഗ്രീഷ്മ നെടുമുടി

മകൾ : എസ്താ തെരേസ് തോമസ്.

Post a Comment

Previous Post Next Post