കോട്ടയം: പുതുപ്പള്ളി പുമ്മറ്റത്തിന് സമീപം വീട്ടുമുറ്റത്ത് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. പാറയിൽ കുഞ്ഞുമോന്റെ വീടിന് മുന്നിലാണ് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടത്. തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു കാട്ടുപതിയെ കുഴിച്ചുമൂടി എന്ന പ്രദേശവാസികൾ പറഞ്ഞു.
ഇന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് വീട്ടുമുറ്റത്ത് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഈ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു.


Post a Comment