പാലാ നഗരത്തിൽ മോഷണ പരമ്പര, പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ പാലായിലെ വിവിധ ഭാഗങ്ങളിലായി നാല് കടകളിലാണ് മോഷണം നടന്നത്. നാലുലക്ഷത്തോളം രൂപ മോഷണം പോയതായി പരാതി ഉയർന്നിട്ടുണ്ട്. രാവിലെ എത്തിയ കടയിലെ ജീവനക്കാരാണ് വിവരം അറിഞ്ഞത്. ഉടൻതന്നെ പാലാ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പാലാ പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പാലാ നഗരത്തിൽ മോഷണ പരമ്പര
News Around Malayalam
0

Post a Comment