ഒഴുകിപ്പോയ വാട്ടർ ടാങ്ക് പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മണർകാട് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പറമ്പുകര സ്വദേശി ശരണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6 45 ഓടെയാണ് സംഭവം. മഴയത്ത് ശരണിന്റെ വീട്ടിൽ വാട്ടർ ടാങ്ക് ഒഴുകിപ്പോയിരുന്നു. ഇത് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വീടിന് പുറകിലെ വെള്ളക്കെട്ടിൽ മുങ്ങിത്താഴുകയായിരു ന്നു. ഇന്നലെ വൈകിട്ട് അഗ്നി രക്ഷാ സേനയും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു.

إرسال تعليق