റാന്നി മടത്തുംപടി ജംഗ്ഷനിൽ കടയിലേക്ക് ട്രക്ക് ഇടിച്ചുകയറി തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർക്ക് പരിക്ക്




പത്തനംതിട്ട: റാന്നി മടത്തുംപടി ജംഗ്ഷനിൽ കടയിലേക്ക് ട്രക്ക് ഇടിച്ചുകയറി തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർക്ക് പരിക്ക്

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇന്ന് വെളുപ്പിനെയാണ് അപകടം നടന്നത്. റാന്നി മടത്തുംപടി ജംഗ്ഷന് സമീപം ആയിരുന്നു അപകടം. ചരക്ക് കയറ്റിവന്ന ട്രക്ക്  അപകടത്തിൽപ്പെടുക ആയിരുന്നു.




അപകടത്തിൽ 

തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കട തകർന്ന നിലയിലാണ്.

Post a Comment

أحدث أقدم