ചങ്ങനാശേരി കുരിശുംമൂട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

 





ചങ്ങനാശേരി: കുരിശുംമൂട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചങ്ങനാശേരി പൊട്ടശ്ശേരി ആഞ്ഞിലിപ്പറമ്പിൽ പരേതരായ കനിറാവുത്തറുടെയും സൈനബയുടെയും മകൻ കെ.പി. അജി(52) മരിച്ചത്. ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടം ഉണ്ടായത്. മടുക്കമൂട് ഭാഗത്തു നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്ക് വരുമ്പോൾ എതിർ ദിശയിൽ നിന്നും വന്ന ചങ്ങനാശേരി മറ്റംഭാഗത്തുള്ള സണ്ണിയുടെ മകൻ റോക്കിഫിലിപ്പ് ഓടിച്ചിരുന്ന പൾസർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

സംഭവസ്ഥലത്തു തന്നെ അജി മരണപ്പെടുകയായിരുന്നു. റോക്കിഫിലിപ്പ് അതീവ ഗരുതരാവസ്ഥയിൽ ചെത്തിപ്പുഴ സ്വകാര്യആശുപത്രിയിലാ ണ്. റോക്കിഫിലിപ്പിന്റെ കൂടെയുണ്ടായിരുന്നയാ ളും ആശുപത്രിയിലാണ്. അജിയുടെ കബറടക്കം നടത്തി. അജിയുടെ ഭാര്യ സെറീന. മക്കൾ: ഹിബ ഫാത്തിമ, മുഹമമദ് യാസിൻ ഇരുവരും വിദ്യാർത്ഥികൾ

Post a Comment

Previous Post Next Post