ആറന്മുള: നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പോലീസ് പിടികൂടി. തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പത്തനംതിട്ട ആറന്മുള സ്വദേശി സുരേഷ് (24), പത്തനംതിട്ട ആറന്മുള കിഴക്കാട്ട് മോഡിയിൽ ശശി പി. വി മകൻ അച്ചു ശശി (20), പത്തനംതിട്ട ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത്. കുത്തിയതോട് പോലീസ് സബ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ കിഷോർചന്ദ്, അനൂബ്, രഞ്ജിത്ത്, വിജേഷ്, അമൽരാജ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

إرسال تعليق