കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ കോട്ടയം മേവള്ളൂരിൽ പിടിയിൽ. വൈക്കം അസി.ലേബർ ഓഫീസർ ബിനീഷ് കുമാർ ആണ് പിടിയിലായത്. ഇയാൾ തൊടുപുഴ സ്വദേശിയാണ്. മേവെല്ലൂരിൽ ഉള്ള വാടക വീട്ടിൽ നിന്നാണ് പിടിയിലായത്. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. 2000 രൂപ ഗൂഗിൾ പേ നൽകിയിരുന്നു.
സോഫ്റ്റ് വെയർ കമ്പനിക്കെതിരെ നൽകിയ പരാതി തീർപ്പാക്കാൻ ആണ് കൈക്കൂലി വാങ്ങിയത്. വിജിലൻസിന്റെ ട്രാപ്പിൽ ബിനീഷ് കുമാർ പെടുക ആയിരുന്നു. പരാതിക്കാരന്റെ കമ്പനിയിൽ നിന്നും 3 പേര് പിരിഞ്ഞു പോയിരുന്നു. പിരിഞ്ഞുപോയവർ പരാതി നലിയിരുന്നു. ഇത് ഒത്തുതീർപ്പാക്കാൻ ആണ് 5000 രൂപ കൈക്കൂലി ആവശ്യപെട്ടത്

Post a Comment