കോട്ടയത്ത് കൂരോപ്പടയിൽ കുടുംബത്തോടൊപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു. കോട്ടയത്ത് കൂരോപ്പടയിൽ നാലംഗ കുടുംബം കളനാശിനി കഴിച്ച്ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂരോപ്പട മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം (ജോബി-50) ആണ് മരിച്ചത്.
ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു. മകൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളെ തുടർന്നായിരുന്നു സംഭവം എന്നാണ് സൂചന.

Post a Comment