പുതുപ്പള്ളിയിൽ റോഡിൽ ഡീസൽ ചോർന്നു; ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞു; ദുരന്തം ഒഴിവാക്കിയത് നാട്ടുകാരുടെ സമയോചിത ഇടപെടൽ

 

പുതുപ്പള്ളി: പുതുപ്പള്ളി വെട്ടത്ത്കവല-മീനടം റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വൻതോതിൽ ഡീസൽ റോഡിലേക്ക് ചോർന്നൊലിച്ചതിനെ തുടർന്ന് നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു  ഇന്ന് രാവിലെയാണ് പ്രദേശവാസികളെയും യാത്രക്കാരെയും ആശങ്കയിലാഴ്ത്തിയ സംഭവം ഉണ്ടായത് 

പുതുപ്പള്ളിയിൽ റോഡിൽ ഡീസൽ ചോർന്നു: ഇരുചക്രവാഹനങ്ങൾ തെന്നിവീണു, ഫയർഫോഴ്സ് എത്തി റോഡ് കഴുകി വൃത്തിയാക്കി 

വെട്ടത്ത്കവല മീനടം റൂട്ടിലോടിയ സ്വകാര്യ ബസിന്റെ ഇന്ധന ടാങ്കിൽ നിന്നാണ് ഡീസൽ ചോർന്നതെന്നാണ് പ്രാഥമിക വിവരം. ബസ് മുന്നോട്ട് പോയതോടെ റോഡിൽ വലിയ രീതിയിൽ ഡീസൽ പടരുകയായിരുന്നു. ഈ സമയത്ത് റോഡിലെ വളവുകളിലും തിരിവുകളിലും എത്തിയ ഇരുചക്രവാഹനങ്ങൾ ഡീസലിൽ തെന്നി റോഡിലേക്ക് മറിഞ്ഞു. പത്തിലധികം ബൈക്കുകളാണ് മിനിറ്റുകൾക്കുള്ളിൽ ഇവിടെ അപകടത്തിൽപ്പെട്ടത്. റോഡിൽ വീണ യാത്രക്കാർക്ക് നിസ്സാര പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
റോഡിൽ തുടരെത്തുടരെ ബൈക്കുകൾ അപകടത്തിൽപ്പെടുന്നത് കണ്ട ഉടൻ തന്നെ പ്രദേശവാസികൾ അടിയന്തിരമായി ഇടപെട്ടു. റോഡിന്റെ ഇരുവശങ്ങളിലും നിന്ന് അവർ മറ്റു വാഹനങ്ങൾക്ക് വേഗത കുറയ്ക്കാനുള്ള ജാഗ്രത നിർദ്ദേശം നൽകി. നാട്ടുകാർ കൃത്യസമയത്ത് റോഡിലിറങ്ങി യാത്രക്കാരെ തടഞ്ഞതുകൊണ്ട് മാത്രമാണ് പുറകിൽ നിന്ന് വന്ന വലിയ വാഹനങ്ങൾ ബൈക്കുകളിലേക്ക് ഇടിച്ചുകയറാതിരുന്നതും വൻ ദുരന്തം ഒഴിവായതും 



നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോട്ടയത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും പ്രാദേശിക പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഹോസുകൾ ഉപയോഗിച്ച് റോഡിൽ ഒഴുകിപ്പരന്ന ഡീസൽ പൂർണ്ണമായും കഴുകി നീക്കി. അപകടഭീഷണി ഒഴിവാകുന്നത് വരെ പോലീസ് ഈ റൂട്ടിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റോഡ് പൂർണ്ണമായും സുരക്ഷിതമാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇന്ധനം ചോർന്ന ബസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് 



Post a Comment

Previous Post Next Post