കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഷിബുഖാന്റെ എരുമേലിയിലെ ഭവനം ബിജെപി ദേശീയ സമിതി അംഗം പി സി ജോർജ് സന്ദർശിച്ചു
സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും മണിമല പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറുമായ ജോപ്പൻ എന്ന ജോജി ജോൺണും ആറംഗ സംഘവുമാണ് ഷിബുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നത്.
മണിമല വൈക്കുന്നേൽ ഷിബുവിന്‍റെ ഭവനം സന്ദർശിച്ച ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.സി. ജോർജും ബി.ജെ.പി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് റോയി ചാക്കോയും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. എന്തിനും ഏതിനും ഉത്തരേന്ത്യയിലേക്ക് തല തിരിക്കുന്ന സാംസ്കാരിക നായകരും മാധ്യമങ്ങളും കപട ദളിത് സ്നേഹത്തിന്‍റെ മുഖംമൂടി അഴിച്ചുവെച്ച് പാർട്ടിക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന സിപിഎം നിലപാട് തിരുത്തുക തന്നെ വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
ഇത് ഒരു കുടുംബത്തിന്‍റെ മാത്രം വേദനയല്ലെന്നും നീതിയിൽ വിശ്വസിക്കുന്ന ഓരോ മനുഷ്യന്‍റെയും മനസ്സിനെ മുറിവേൽപ്പിക്കുന്ന സംഭവമാണെന്നും വൈക്കുന്നേൽ ഷിബുവിന്‍റെ കുടുംബത്തിനൊപ്പം നിന്ന് നീതിക്കായി പോരാടുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
മണിമല പഞ്ചായത്ത് പ്രസിഡണ്ട് ടോണിക്ക് കെ. ജോസ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ അഖിൽ രവീന്ദ്രൻ ജില്ലാ സെക്രട്ടറി
ഹരിലാൽ,സംസ്ഥാന കൗൺസിൽ അംഗം
ശ്രീ ടി ടി ആന്റണി, ദീപു വി ആർ,സി കെ രാധാകൃഷ്ണൻ, ശ്രീ രഞ്ജിത്ത് അശ്വതി ദേവി എന്നിവർ ഒപ്പം ഉണ്ടായിരുന്നു..
#bjpkottayameast #bjpkeralam


إرسال تعليق