കുളിമുറി ദൃശ്യം പകർത്തിയെന്ന് പെൺകുട്ടിയുടെ പരാതി: SFI നേതാവിനെതിരെ കേസ്



കണ്ണൂർ: കുളിമുറി ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയെന്ന പെൺകുട്ടിയുടെ പരാതിയിൽ എസ്.എഫ്.ഐ പ്രാദേശിക നേതാവിനെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. നവനീതിനെതിരെയാണ് നടപടി. എന്നാൽ, ഗുരുതരമായ കുറ്റകൃത്യമായിട്ടും നിസ്സാര വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്ത ഉടൻ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായാണ് ആരോപണം.


വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി. ഓഗസ്റ്റ് 20-ന് രാത്രി എട്ടുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ഭിത്തിയിലെ വിടവിലൂടെ ഫോൺ കണ്ടതോടെ പെൺകുട്ടി ബഹളം വെക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി നവനീതിനെ തടഞ്ഞുവെച്ച് ഫോൺ പരിശോധിച്ചപ്പോൾ, കുളിക്കുന്ന ദൃശ്യങ്ങളും നേരത്തെ പകർത്തിയ മറ്റ് ചിത്രങ്ങളും കണ്ടെത്തുകയായിരുന്നു.

Post a Comment

أحدث أقدم