പ്ലാവിൽ കയറി ചക്കയിടുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു



 കോട്ടയം: വെള്ളൂത്തുരുത്തിക്ക് സമീപം പ്ലാവിൽ കയറി ചക്കയിടുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുഴിമറ്റം തുണ്ടിപ്പറമ്പിൽ കരോട്ട് (കലയംതടം) ടി.ജി രാജൻ (66)ആണു മരിച്ചത്. പാറക്കുളം കൂളിയാട്ടുമൂല ഭാഗത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു. വെള്ളൂത്തുരുത്തി അമ്പലത്തിനു സമീപം ഒരു സ്വകാര്യ പുരയിടത്തിൽ ഇന്നലെ 10 മണിയോടുകൂടി ചക്കയിടുവാൻ പ്ലാവിൽ കയറിയതാണ്.


ചക്കയിട്ടതിനു ശേഷം തിരികെ ഇറങ്ങുന്നതിനിടയിൽ പത്തടി ഉയരത്തിൽ നിന്നു വീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോജിൽ ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ഉച്ചയ്ക്കു സഹോദരൻ ടി.ജി തങ്കച്ചന്റെ സദനം സ്കൂളിനു സമീപമുള്ള വസതിയിൽ കൊണ്ടുവന്നു.


Post a Comment

أحدث أقدم