പത്തനംതിട്ട സി.പി.ഐ.എം ലോക്കൽ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി

 



ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് ഇരുവിഭാഗങ്ങൾ നേർക്കുനേർ വന്നത്. സിപിഐഎം ലോക്കൽ സമ്മേളനത്തിൽ കുറഞ്ഞ വോട്ട് ലഭിച്ചയാൾ ലോക്കൽ സെക്രട്ടറി ആയതുമുതൽ തർക്കം രൂക്ഷമാണ്.  







കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇത് പ്രകടമായിരുന്നു. യോഗത്തിൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾ നേർക്കുനേർ വരികയായിരുന്നു. ഇലക്ഷൻ റിപ്പോർട്ടിങ് ആയിരുന്നു ആദ്യ ഘട്ട അജണ്ട. രക്തസാക്ഷി അനുസ്മരണ വുമായി ബന്ധപ്പെട്ട അജണ്ടയായിരുന്നു രണ്ടാമത്. ഇതു സംബന്ധിച്ച തർക്കമാണ് കയ്യാങ്കളിയിൽ എത്തിച്ചത്. പരസ്പരം ചീത്തവിളിയും പയ്യാങ്കളിയും തുടർന്നതോടെ ലോക്കൽ കമ്മിറ്റി നിർത്തി വയ്ക്കുകയായിരുന്നു ഇന്ന് വീണ്ടും യോഗം ചേരും എന്നാണ് വിവരം. ഇതിൽ നടപടി സ്വീകരിക്കുമെന്നും പറയപ്പെടുന്നു.

Post a Comment

أحدث أقدم